തൃശ്ശൂർ: അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. ആന മദപ്പാടിലെന്നാണ് വിവരം. മൂന്ന് ഫോറസ്റ്റ് സ്റ്റേഷനുകളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
കാട്ടിൽ മറഞ്ഞിരുന്ന കാട്ടാന പെട്ടെന്ന് പാഞ്ഞടുക്കുകയായിരുന്നു. 15 മിനിറ്റോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനയെ വനപാലകർ തുരത്തി. ബസ് വേഗത്തിൽ മുന്നോട്ടെടുത്തതിനാൽ അപകടം ഒഴിവാവുകയായിരുന്നു. സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി.
ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മദപ്പാടിലെന്ന് സൂചന
Date:






