ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ സുപ്രിംകോടതിയിൽ ഹാജരാകുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഭാഷകരുടെ പട്ടികയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പേരും. ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഭാൻസുരി ഭരദ്വാജിന്റെ പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇത് വിവാദമായതിന് പിന്നാലെ ഭാൻസുരിയുടെ പേര് അശ്രദ്ധ മൂലം കടന്നുകൂടിയതാണെന്ന് ഇഡി സുപ്രിം കോടതിയെ ബോധിപ്പിച്ചു. മദ്യനയ അഴിമതിയിൽ ആരോപണം നേടിരുന്ന എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ ജാമ്യം പരിഗണിക്കവെ ഇഡി അഭിഭാഷകൻ സോഹബ് ഹുസൈനാണ് ഇക്കാര്യം ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് എംഎം സുന്ദരേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബഞ്ചിന് മുമ്പാകെ അറിയിച്ചത്. ഇഡി ആവശ്യം അംഗീകരിച്ച ബഞ്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചു.
ഇഡിക്കു വേണ്ടി കേസ് വാദിക്കാൻ ബിജെപി സ്ഥാനാർത്ഥി ഭാൻസുരി; വിവാദം
Date:






