കോഴിക്കോട്: കടമെടുപ്പ് ഉത്തരവിൽ സർക്കാരിനെ പരിഹസിച്ച് വി ഡി സതീശൻ.. കടമെടുപ്പിലെ സുപ്രീം കോടതി ഉത്തരവില്‍ സർക്കാർ വടികൊടുത്ത് അടി വാങ്ങിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ദുർഭരണമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. പ്രതിപക്ഷം ഉയർത്തിയ വാദം സുപ്രീംകോടതി ശരിവച്ചെന്നും സതീശൻ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മുൻ ധനമന്ത്രി തോമസ് ഐസക്കാണ് ധനപ്രതിസന്ധിക്ക് കാരണക്കാരൻ, കേന്ദ്രത്തിൽനിന്ന് 56,700 കോടി രൂപ കിട്ടാനുണ്ട് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും സതീശൻ വെല്ലുവിളിച്ചു. വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമാണ്. മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയെന്നും മുമ്പ് ചേർന്ന ഒരു യോഗതീരുമാനവും സർക്കാർ നടപ്പാക്കിയിട്ടില്ലെന്നും സതീശൻ ആരോപിച്ചു.
കടമെടുപ്പിലെ സുപ്രീംകോടതി ഉത്തരവ്: സർക്കാർ വടികൊടുത്ത് അടി വാങ്ങിയെന്ന് വി.ഡി. സതീശൻ
Date:






