ഡൽഹി: അരവിന്ദ് കെജ്രിവാളുമായി വിദ്യാഭ്യാസ മന്ത്രി അതിഷി നടത്താനിരുന്ന കൂടിക്കാഴ്ചക്ക് തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചു. ആംആദ്മി രാജ്യസഭാംഗം സഞ്ജയ് സിങാണ് ആരോപണം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രി അതിഷിയും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജുമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരുന്നത്. ഇതിനായി അതിഷി ചൊവ്വാഴ്ച അപേക്ഷ നൽകിയിരുന്നെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നെന്ന് സിങ് പറഞ്ഞു. ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് ഇന്നലെ കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിനൊപ്പം രാജ്യസഭാംഗം സന്ദീപ് പഥക് കെജ്രിവാളിനെ കാണാനെത്തിയെങ്കിലും അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ഭരദ്വാജിന് മാത്രമാണ് കെജ്രിവാളിനെ കാണാൻ അനുമതി ലഭിച്ചത്.
കെജ്രിവാൾ-അതിഷി കൂടിക്കാഴ്ചക്ക് തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചു: ആരോപണവുമായി ആംആദ്മി
Date:






