തിരുവനന്തപുരം ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം നൽകിയിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാനാവില്ല. ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതി. പെന്‍ഷന്‍ കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെന്‍ഷന്‍കാര്‍ മരിച്ചു. പ്രതിസന്ധിയുണ്ടാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും.കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ, ജിഎസ്ടി ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കുന്നു. എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞത് നായനാര്‍ ഭരണത്തിനുശേഷം. ഇന്നത്തെ സ്ഥിതി അതിലും ഭീകരമെന്നും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വി.ഡി.സതീശന്‍ പറഞ്ഞു.
ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് വി.ഡി.സതീശന്‍ നിയമസഭയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനം
Date:






