spot_imgspot_img

പടയപ്പയെ കാട്ടിലേക്ക് തുരത്താൻ നീക്കം

Date:

അടിമാലി: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജനവാസ മേവലയിൽ കറങ്ങി നടക്കുന്ന പടയപ്പയെ തുരത്താൻ വനം വകുപ്പ് തീരുമാനം. ഇതിൻ്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ കണ്ടെത്താനും വിദ​ഗ്ധ പരിശീലനം ലഭിച്ച ആർ.ആർ.ടി ടീമിനെ ഉപയോഗിച്ച് തീറ്റയും വെള്ളവുമുള്ള ഉൾവനത്തിലേക്ക് തുരത്താനുമാണ് വനം വകുപ്പിന്റെ ശ്രമം. രണ്ട് ദിവസത്തിനിടെ ആറ് കടകൾ തകർത്ത പടയപ്പ ഒരു മാസത്തിനിടെ നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തി. കൂടാതെ റേഷൻ കടകൾക്ക് നേരെയും പടയപ്പ അധിക്രമങ്ങൾ തുടരുകയാണ്. ഇതാണ്ജനവാസമേഖലയിൽ വീണ്ടും പടയപ്പ കാട്ടിലേക്ക് തുരത്താൻ ശ്രമം ആരംഭിക്കാൻ കാരണം. ഉൾകാട്ടിലേക്ക് തുരത്താനുള്ള ശ്രമം ചൊവ്വാഴ്ച മുതൽ തുടങ്ങി. മേഖലയിലെ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്ന ശേഷം ഹൈറേഞ്ച് സി.സി.എഫ് ആർ.എസ്. അരുണാണ് നിർദേശം നൽകിയത്. ഉൾകാട് അധികമില്ലാത്ത പ്രദേശത്താണ് ഇപ്പോൾ പടയപ്പയുള്ളത്. ഡ്രോൺ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും. ഉൾകാട്ടിലേക്ക് കൊണ്ടുവിടാൻ സാധിക്കുന്ന പ്രദേശത്തെത്തിയാൽ തുരത്തനാണ് നീക്കം.

തൽകാലം മയക്കുവെടി വെച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ആർ.ആർ.ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തിൽ പങ്കുചേരും.മാട്ടുപ്പെട്ടിയിലും തെൻമലയിലും ചൊവ്വാഴ്ചയും പടയപ്പ ജനവാസ മേഖലയിലിറങ്ങി കടകൾ തകർത്തു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാലാണ് ആനജനവാസമേഖലയിലെത്തുന്നതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...