spot_imgspot_img

പാകിസ്ഥാനിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം ;12 പേർ കൊല്ലപ്പെട്ടു

Date:

ഇസ്ലാമാബാദ് : തെക്ക് – പടിഞ്ഞാറൻ പാകിസ്താനിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. 20 പേർ ഖനിയിൽ ജോലിചെയ്യുന്ന സമയത്താണ് സ്‌ഫോടനം നടന്നത്. ഇതിൽ 8 പേരെ മാത്രമാണ് രക്ഷിക്കാനായതെന്ന് അധികൃതർ അറിയിച്ചു. മീഥെയ്ൻ വാതകം ചോർന്നാണ് അപകടം ഉണ്ടായത്.പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലാണ് കൽക്കരി നിക്ഷേപം കാണപ്പെടുന്നത്. ഈ ഭാഗത്ത് ഖനി അപകടങ്ങൾ സാധാരണമാണ്. സുരക്ഷാ ഉപകരണങ്ങളുടെ അഭാവവും മോശം തൊഴിൽ സാഹചര്യവുമാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ പ്രധാന കാരണമെന്ന് ഖനി തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...