spot_imgspot_img

പെരുന്നാൾദിനത്തിലും പരീക്ഷ നിശ്ചയിച്ച് കാലിക്കറ്റ് സർവകലാശാല

Date:

കോഴിക്കോട്: പെരുന്നാൾദിനത്തിലും പരീക്ഷ നിശ്ചയിച്ച് കാലിക്കറ്റ് സർവകലാശാല. ഒന്നാം സെമസ്റ്റർ ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് പരീക്ഷയാണ് പെരുന്നാൾദിനത്തിൽ തീരുമാനിച്ചിരിക്കുന്നത്. പെരുന്നാൾദിനത്തോട് അനുബന്ധിച്ചുള്ള ദിവസങ്ങളിൽ പരീക്ഷ തീരുമാനിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപകർ തന്നെ രംഗത്തെത്തിയിരുന്നു. ബി വോക് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിന് 11-ാം തീയതിയും പരീക്ഷയുണ്ട്. 30 നോമ്പ് ലഭിച്ചാൽ 11-ാം തീയതിയാണ് പെരുന്നാളാവുക. അശാസ്ത്രീയമായി ടൈം ടേബിൾ തയ്യാറാക്കിയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിമർശനം. പരീക്ഷാ തീയതി പുനഃക്രമീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ സർവകലാശാല അന്തിമ തീരുമാനമെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...