spot_imgspot_img

സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ് നിയന്ത്രിക്കണമെന്ന ഹർജി വേനലവധിക്കുശേഷം പരിഗണിക്കും

Date:

കൊച്ചി: സിനിമകൾക്കെതിരായ റിവ്യൂ ബോംബിങ്​ നിയന്ത്രിക്കണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ്​ നൽകാതെ, വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി. മാർഗനിർദേശങ്ങൾ ശിപാർശ ചെയ്ത് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാറിന്‍റെ നിലപാട് തേടിയ സാഹചര്യത്തിലാണ്​ ഇടക്കാല ഉത്തരവിന്​ ജസ്റ്റിസ്​ ടി.ആർ. രവി വിസമ്മതിച്ചത്​.

റിവ്യൂ ബോംബിങ്​ സിനിമകളെ തകർക്കുന്നുവെന്ന്​ ആരോപിച്ച് ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഊഫ് നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. സിനിമ റിലീസ് ചെയ്തശേഷം ആദ്യ 48 മണിക്കൂറിനുള്ളിൽ റിവ്യൂ വേണ്ടെന്നതടക്കം നിർദേശമടങ്ങുന്ന റിപ്പോർട്ടാണ്​ അമിക്കസ്​ ക്യൂറി കോടതിയിൽ നൽകിയത്​. നെഗറ്റിവ് റിവ്യൂകൾക്കെതിരെ പരാതി നൽകാൻ പൊലീസ് സൈബർ സെല്ലിന്‍റെ നേതൃത്വത്തിൽ പ്രത്യേക പോർട്ടൽ സജ്ജമാക്കണമെന്ന നിർദേശവുമുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...