spot_imgspot_img

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് ജയം

Date:

ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിന് എട്ട് റൺസിന്റെ വിജയം. ഏഴ് വിക്കറ്റെടുത്ത ഷാമർ ജോസഫിന്റെ മിന്നും ബൗളിങ്ങാണ് ടീമിന് വിജയം നേടിക്കൊടുത്തത്.

27 വർഷത്തിനുശേഷമാണ് ആസ്ത്രേലിയൻ മണ്ണിൽ വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് മത്സരത്തിൽ ജയിക്കുന്നത്. സ്കോർ: വെസ്റ്റ് ഇൻഡീസ് 311-10, 193-10. ആസ്ത്രേലിയ 289-9(ഡിക്ലയർ), 207-10.

രണ്ടാം ഇന്നിങ്സിൽ 216 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. 60-2 എന്ന നിലയിലാണ് നാലാം ദിനം ആതിഥേയർ ബാറ്റിങ് ആരംഭിച്ചത്. സ്റ്റീവ് സ്മിത്തും കാമറൂൺ ഗ്രീനുമായിരുന്നു ക്രീസിൽ. ടീം സ്കോർ 113ൽ എത്തിനിൽക്കെ കാമറൂൺ ഗ്രീൻ 42 റൺസെടുത്ത് പുറത്തായതോടെ ഓസ്ട്രേലിയയുടെ തകർച്ച തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...