spot_imgspot_img

അൽ ഹെയിൽ ഗ്രീൻസ് ഇഫ്താർ ആൻഡ്​ കാർണിവൽ

Date:

മസ്കത്ത്​: അൽ ഹെയിൽ ഗ്രീൻസ് ഇഫ്താർ ആൻഡ്​ കാർണിവൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബങ്ങളും സുഹൃത്തുക്കളുമടക്കം 2000ത്തിലധികം ആളുകൾ​ സംബന്ധിച്ചു. അൽ ഹെയിൽ ഗ്രീൻസ് നിവാസികൾ ആതിഥേയത്വം വഹിച്ച പരിപാടി, ഐക്യം വളർത്തുകയും ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും അയൽപക്കത്തെ വൈവിധ്യത്തെ ആഘോഷിക്കുകയും ലക്ഷ്യമിട്ടാണ് നടത്തിയത്​. സമൂഹത്തിന്‍റെ നാനാതുറകളിൽനിന്നുള്ളവർ പ​ങ്കെടുത്ത പരിപാടി ഐക്യത്തിന്‍റെയും ഒത്തുചേരലിന്‍റെയും വേദിയായി മാറി.
ഇഫ്താർ-കാർണിവൽ ഇവൻറ്​ മികച്ച ജനപങ്കാളി​ത്തത്തോടെ നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ സംഘാടക സമിതി അംഗം നൗഷാദ് റഹ്മാൻ പറഞ്ഞു. ഞങ്ങളുടെ താമസക്കാർക്കിടയിലുള്ള ഐക്യത്തിനും സൗഹൃദത്തിനും സാക്ഷ്യം വഹിക്കുന്നത് ഹൃദയസ്പർശിയാണെന്ന് മറ്റൊരു ​ സംഘാടക സമിതി അംഗമായ ഫർസാദ് പറഞ്ഞു. ഇഫ്താറിന് പുറമേ, എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായി നിരവധി വിനോദ പരിപാടികളും ഒരുക്കിയിരുന്നു…

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...