spot_imgspot_img

‘കുട്ടികൾ ശരിക്കും അതിശയിപ്പിച്ചു’; മാളികപ്പുറം തിരക്കഥാകൃത്തിന്റെ പോസ്റ്റ് വൈറലാകുന്നു

Date:

മാളികപ്പുറം തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൃശ്ശൂരിൽ വച്ച് നടന്ന ഒരു പരിപാടിയിൽ സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ നൃത്ത പരിപാടി കണ്ട് അവരെ കൂടെ നിർത്തിയാണ് അഭിലാഷ് തന്റെ സന്തോഷവും സ്നേഹവും എല്ലാം പങ്കുവെച്ചത്.തന്റെ ഒരു സിനിമയിലൂടെ ഈ കുട്ടികളുടെ കഴിവ് ലോകത്തിനു മുന്നിൽ എത്തിക്കും എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

ഈ കുട്ടികൾ ശരിക്കും എന്നെ അതിശയിപ്പിച്ചു അത്രക്കും മികച്ച പ്രകടനമാണ് ശാരീരിക വൈകല്യങ്ങൾക്ക് മുന്നിൽ തോറ്റു കൊടുക്കാതെ അവർ കാഴ്ച വെച്ചത്. അവരുടെ മുഖത്തെ സന്തോഷം ആത്മവിശ്വാസം സ്നേഹം അതിനു മുന്നിൽ മറ്റൊന്നിനും അവരെ തോൽപ്പിക്കാൻ കഴിയില്ലാരുന്നു… ഒരു വാക്ക് ഞാൻ ആ കുട്ടികൾക്ക് കൊടുത്തു എന്റെ സിനിമകളിൽ ഏതെങ്കിലും ഒന്നിലൂടെ ലോകം നിങ്ങളുടെ കഴിവ് ഇനിയും കാണുമെന്ന്. ആ ദിവസത്തിനായി കാത്തിരിക്കുന്നു എന്നാണ് അഭിലാഷ് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചിരിക്കുന്നത്. കൂടെ ഒരു വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...