spot_imgspot_img

‘നമ്പർ വൺ ക്രിമിനൽ, ഒരു തേർഡ്റേറ്റ് കമ്മ്യൂണിസ്റ്റ്’: മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ച് വിടി ബൽറാം

Date:

തിരുവനന്തപുരം: പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്ത്. സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള നമ്പർ വൺ ക്രിമിനലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഹെൽമറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയുമെല്ലാമുപയോഗിച്ചാണ് 14ഓളം ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകൾ സമാധാനപരമായി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തലക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പറഞ്ഞ് കേരള പൊലീസ് തന്നെ എഫ്‌ഐആർ ഇട്ട് കേസെടുത്തിരിക്കുന്ന സംഭവത്തിലാണ് ആ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്’- വിടി ബൽറാം പറഞ്ഞു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമ്പർ വൺ ക്രിമിനലാണ് ഇദ്ദേഹം.
എന്നും സ്വന്തം ആളുകളുടെ അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടുള്ള,
എന്നും അക്രമകാരികളെ സംരക്ഷിച്ചിട്ടുള്ള,
ഏത് ക്രൂരമായ അക്രമത്തേയും ന്യായീകരിച്ചിട്ടുള്ള,
ഒരു തേർഡ് റേറ്റ് കമ്മ്യൂണിസ്റ്റ്.

ഇപ്പോഴിതാ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിലിരുന്നും ഒരു തെരുവുഗുണ്ടയുടെ ഭാഷയിൽ മറ്റ് ഗുണ്ടകളെ ന്യായീകരിക്കുന്നു.

ഹെൽമറ്റും ഇരുമ്പുവടിയും ചെടിച്ചട്ടിയുമെല്ലാമുപയോഗിച്ചാണ് 14ഓളം ഡിവൈഎഫ്‌ഐ, സിപിഎം ക്രിമിനലുകൾ സമാധാനപരമായി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തലക്കടിച്ച് പരിക്കേൽപ്പിച്ചതെന്ന് പറഞ്ഞ് കേരള പോലീസ് തന്നെ എഫ്‌ഐആർ ഇട്ട് കേസെടുത്തിരിക്കുന്ന സംഭവത്തിലാണ് ആ പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രതികളെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്!

ഡിവൈഎഫ്‌ഐ മിലീഷ്യയെ കയറൂരി വിട്ട് കേരളത്തെ കലാപഭൂമിയാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദി പിണറായി വിജയനാണ്. ബംഗാളിലെ ബുദ്ധദേവ് ഭട്ടാചാര്യയുടെ യഥാർത്ഥ പിൻഗാമിയാണ് താനെന്ന് ഓരോ ദിവസവും വിജയൻ തെളിയിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...