തിരുവനന്തപുരം: ജുഡീഷ്യറിയെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോടതികളിൽ നടക്കുന്നത് ആർഎസ്എസിന്റെ റിക്രൂട്ട്മെൻ്റ് ആണെന്നാണ് വിമർശനം… സംഘപരിവാർ കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും എടുക്കുന്നു. ജുഡീഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കില്ലെന്നതിൽ സംശയം വേണ്ട. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേക്കുള്ള യാത്രയായിരിക്കുമെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
കോടതികളിൽ ആർഎസ്എസ് റിക്രൂട്ട്മെൻ്റ് നടക്കുന്നു; ജുഡീഷ്യറിയെ വിമർശിച്ച് എംവി ഗോവിന്ദൻ
Date:






