spot_imgspot_img

ഓപ്പറേഷൻ അജയ് ആദ്യഘട്ടം പൂർത്തിയായി; 212 യാത്രക്കാരുമായി ആദ്യവിമാനം ഡൽഹിയിലെത്തി

Date:

ഇസ്രായേലിൽ നിന്ന് 212 ഇന്ത്യൻ പൗരന്മാരായുള്ള ആദ്യ ചാറ്റ വിമാനം ഡൽഹിയിലെത്തി.. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇസ്രായേലിൽ നിന്നെത്തിയവരെ സ്വീകരിച്ചു. ടെൽ അവിലെ ബെന്‍ ​ഗുറിയോൺ വിമാനത്താവളത്തിൽ നിന്നും വ്യാഴാഴ്ച വൈകുന്നേരം ആണ് വിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ 211 മുതിർന്ന പൗരന്മാരും ഒരു കുഞ്ഞുമുണ്ടായിരുന്നു.

“ആദ്യമായാണ് ഞങ്ങൾ അവിടെ ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നത് തിരികെ എത്തിച്ചതിന് ഇന്ത്യൻ സർക്കാരിനോടും
,പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി പറയുന്നു.. അവിടെ പെട്ടെന്ന് സമാധാന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലേ ഞങ്ങൾക്ക് തിരികെ പോകാൻ കഴിയു” എന്ന് എഎൻഐയോട് യാത്രക്കാരൻ പ്രതികരിച്ചു..

“രാവിലെ 6:30ന് ഉറങ്ങിക്കിടക്കുമ്പോഴാണ് സൈറൺ മുഴങ്ങുന്നത് കേൾക്കുന്നത് ഞങ്ങൾ അഭയ കേന്ദ്രത്തിലേക്ക് ഓടി. ബുദ്ധിമുട്ടായിരുന്നു പക്ഷേ കൈകാര്യം ചെയ്തു. ഇപ്പോൾ സമാധാനമായി സർക്കാരിനോട് നന്ദി പറയുന്നു..”

ഇന്ത്യൻ എംബസി ആരംഭിച്ച ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തത് ഇവരുടെ ചെലവ് സർക്കാരാണ് വഹിക്കുക അതേസമയം ഒക്ടോബർ 7 യുദ്ധം ആരംഭിച്ച ദിവസം തന്നെ എയർ ഇന്ത്യ വിമാന സർവീസ് താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെയാണ് സർക്കാർ സൗകര്യമുരുക്കിയത് എന്നാൽ വിമാനത്തിന്റെ വാണിജ്യ പ്രവർത്തനം ഇപ്പോഴും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഓപ്പറേഷൻ അജയ് വിജയകരമായി പുരോഗമിക്കുകയാണെന്നും 25 പൗരന്മാർ ഡൽഹിയിലേക്കുള്ള യാത്രയിലാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിലുടെ പ്രതികരിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് സുഗമമാക്കുന്നതിന് ഓപ്പറേഷൻ അജയ് എന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് ജയശങ്ങൾ പ്രഖ്യാപിച്ചത്.. വെള്ളിയാഴ്ച രണ്ടാമത്തെ വിമാന സർവീസും എംബസി പ്രഖ്യാപിച്ചിട്ടുണ്ട്.. ബെൻ ഗുറിയോൺ ആണ് ഇസ്രയേലിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളം. ലോഡ് നഗരത്തിന്റെ വടക്കൻ പ്രാന്ത പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്..

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...