spot_imgspot_img

ഒമാൻ സുൽത്താന് രാഷ്ട്രപതിഭവനിൽ ഗംഭീര വരവേൽപ്

Date:

ഡൽഹി​: പ്രഥമ സന്ദർശനത്തിനായെത്തിയ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് രാഷ്ട്രപതിഭവനിൽ പ്രൗഢഗംഭീര വരവേൽപ്. രാഷ്ട്രപതി ദ്രൗപതി മുർമു ഒമാൻ ഭരണാധികാരിയെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പമുണ്ടായിരുന്നു.

പ്രസിഡന്‍റ്​ ദ്രൗപതി മുർമുവിന്‍റെ ക്ഷണം സ്വീകരിച്ചാണ് ത്രിദിന സന്ദർശനത്തിന് ഒമാൻ​ സുൽത്താൻ വെള്ളിയാഴ്ച ഇന്ത്യയിലെത്തിയത്​. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിന്​ സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും.

വിവിധ മേഖലകളിൽ ധാരണ പത്രങ്ങളിലും ഒപ്പുവെക്കും. നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ടും സുൽത്താൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ്​ സുൽത്താന്‍റെ സന്ദർശനമെന്ന്​ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ​ത്രിദിന സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഞായറാഴ്ച മസ്കത്തിലേക്ക്​ തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...