spot_imgspot_img

ഗവർണർക്ക് കീലേരി അച്ചുവിന്‍റെ നിലവാരം; പി.എം. ആർഷോ

Date:

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കീലേരി അച്ചുവിന്‍റെ നിലവാരത്തിലേക്ക് തരംതാഴ്ന്നുവെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധിക്കാനെത്തിയ ആർഷോ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

ആർ.എസ്.എസ് അജണ്ട ഒരു കാരണവശാലും സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കാൻ അനുവദിക്കില്ല. ആർ.എസ്.എസ് വിചാരകേന്ദ്രം പരിപാടിക്കെത്തുന്ന ഗവർണർ സർവകലാശാലയിലെ അക്കാദമിക് പ്രവർത്തനങ്ങളെല്ലാം തടസപ്പെടുത്തി. സ്വയം ധൈര്യശാലിയാണെന്ന് അവകാശപ്പെടുന്ന അദ്ദേഹം സർവകലാശാലയുടെ നാല് ഗസ്റ്റ് ഹൗസുകൾ പൂർണമായി ഒഴിപ്പിക്കാൻ രാജ്ഭവനിൽ നിന്ന് നിർദേശം നൽകി. കനത്ത പൊലീസ് സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എത്ര ശക്തമായ പൊലീസ് സുരക്ഷയിലും കരുത്തുറ്റ സമരം ജനാധിപത്യപരമായി തുടരും. സമരത്തിലേക്ക് കടന്നുവന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഗവർണറുടെ നീക്കത്തെ പക്വമായി കൈകാര്യം ചെയ്യും.

സർവകലാശാലകളെ കാവിവൽകരിക്കാനുള്ള സംഘ്പരിവാർ അജണ്ടക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ അപ്പക്കഷ്ണം തിന്ന് മുട്ടിൽ ഇഴയുന്നവരായി യു.ഡി.എഫ് നേതാക്കൾ മാറി. കാലിക്കറ്റ് സെനറ്റിലേക്ക് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസിൽ നിന്ന് ബി.ജെ.പി ഓഫീസ് വഴി രണ്ടു പേരുടെ ലിസ്റ്റ് പോയിട്ടുണ്ട്. വി.സി നൽകിയ ലിസ്റ്റ് വെട്ടി പകരം അംഗങ്ങളെ ഉൾപ്പെടുത്തിയത് ഏത് കേന്ദ്രത്തിൽ നിന്ന് ലഭിച്ച ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത ഏഴ് യുഡി.എഫ് പ്രതിനിധികൾ ആർജവമുണ്ടെങ്കിൽ രാജിവെച്ച് മൗനം വെടിയണമെന്നും ആർഷോ ആവശ്യപ്പെട്ടു.

Read more- സി.പി.എം ഗുണ്ടകൾക്ക് കെ.എസ്.യു പ്രവർത്തകർരോട് മർദ്ദനവും ബി.ജെ.പിക്കാരോട് കരുതലും; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...