spot_imgspot_img

പാർലമെന്റ് ആക്രമണം ഗൗരവമേറിയത്; നരേന്ദ്ര മോദി

Date:

ന്യൂഡൽഹി: പാർലമെന്റിൽ അതിക്രമത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു പ്രതികരണം.. ഗൗരവമേറിയ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയപാർട്ടികൾ സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇത് സുരക്ഷയുടെ പ്രശ്നമാണെന്നും​ മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം, പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് മണിക്കൂറുകൾക്കകമായിരുന്നു ലോക്സഭയിൽ പുകത്തോക്ക് പൊട്ടിച്ച് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പാ​ർ​ല​മെ​ന്റ് വ​ള​പ്പി​നു പു​റ​ത്തും രണ്ട് പേർ പു​ക​ത്തോ​ക്ക് പൊ​ട്ടി​ച്ച് പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തുകയും പിന്നാലെ ഡ​ൽ​ഹി പൊ​ലീ​സി​ന്റെ പി​ടി​യി​ലാകുകയും ചെയ്തു. പ്രതികൾക്കെതിരെ യു.എ.പി.എയും ചുമത്തിയിരുന്നു. സുരക്ഷാ വീഴ്ചയിൽ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതിപക്ഷം കനത്ത പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിഷേധിച്ചതിന് ലോക്സഭയിലെ പ്രതിപക്ഷ എം.പിമാരെ സ്പീക്കർ സസ്​പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പാർലമെന്റ് അതിക്രമത്തിൽ സർക്കാറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Read More:- പാർലമെന്റ് അതിക്രമത്തിൽ തൃണമൂലിനെതിരേ ആരോപണം; ഫോട്ടോ പങ്കുവെച്ച് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...