spot_imgspot_img

ഇന്റർ മയാമിയുമായി കരാറൊപ്പിട്ട് ലൂയിസ് സുവാരസ്

Date:

ഫ്ലോറിഡ: യുറുഗ്വായ് സൂപ്പർതാരം ലൂയിസ് സുവാരസ് മേജർ സോക്കർ ലീഗ് ക്ലബായ ഇൻറർ മയാമിയുമായി കരാർ ഒപ്പിട്ടു. “മയാമിയുടെ സ്വപ്നത്തിലേക്ക് ലൂയിസ് സുവാരസിന് സ്വാഗതം ” എന്ന അടിക്കുറിപ്പോടെ ഇന്റർ മയാമി എക്‌സിലാണ് വാർത്ത പങ്കുവെച്ചത്. സുവാരസ്, ലയണൽ മെസ്സി, ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വെറ്റ്‌സ് എന്നിവരുടെ ജേഴ്‌സി ധരിച്ച നാല് കുട്ടികളുടെ ചിത്രവും ക്ലബ് പോസ്റ്റ് ചെയ്തു. ഒമ്പതാം നമ്പർ ജഴ്സിയാണ് സുവാരസിന് സമ്മാനിച്ചത്.

“ഇന്റർ മിയാമിക്കൊപ്പം ഈ പുതിയ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും ആവേശവുമുണ്ട്. ഈ മഹത്തായ ക്ലബ്ബിനൊപ്പം കൂടുതൽ കിരീടങ്ങൾ നേടുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പ്രയത്നിക്കാൻ ഞാൻ തയാറാണ്.”- എന്നായിരുന്നു സുവാരസ് കരാർ ഒപ്പിട്ട ശേഷം പറഞ്ഞത്.

ലയണൽ മെസ്സി ഉൾപ്പെടെയുള്ള സ്പാനിഷ് ക്ലബ് ബാഴ്‌സയിലെ തന്റെ പഴയ സഹതാരത്തിനൊപ്പം വീണ്ടും കളിക്കാനുള്ള അവസരമാണ് സുവാരസിന് ലഭിക്കുന്നത്. മെസ്സിയുടെയും ബെക്കാമിന്‍റെയും ഇടപെടലാണ് നിർണായകമായത്. ബാഴ്സയിൽനിന്നു മെസ്സിക്ക് പിന്നാലെ സെര്‍ജിയോ ബുസ്‌ക്വറ്റ്‌സും ജോഡി അല്‍ബയും ഇന്റർമിയാമിയിൽ ചേർന്നിരുന്നു. നിലവിൽ ബ്രസീൽ ക്ലബായ ഗ്രമിയോയുടെ താരമാണ് സുവാരസ്.

ഇന്റർമിയാമി ക്ലബും യുറുഗ്വായ് മുന്നേറ്റതാരവും തമ്മിൽ വാക്കാൽ ധാരണയിലെത്തിയെന്ന് പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്തു. ഉടൻ തന്നെ ഔദ്യോഗികമായി കരാർ ഒപ്പിടും. കരാർ തുകയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
എന്തായാലും താരത്തിന്‍റെ വരവ് ക്ലബിന് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Read more- മുൻ അർജന്റീന താരം എസിക്വെയ്ൽ ലാവേസിക്ക് കുത്തേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...