spot_imgspot_img

മാനവീയം വീഥിയിൽ ക്രിസ്മസ് ആഘോഷത്തിനിടയിൽ സംഘർഷം

Date:

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ എ.എസ്.ഐ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു.
ക്രിസ്മസ് ആഘോഷങ്ങൾക്കായി ഇന്നലെ ജനം ഒഴുകിയെത്തിയ വേളയിലാണ് മാനവീയത്ത് സംഘർഷമുണ്ടായത്. മാനവീയത്തിന് മുന്നിലുള്ള റോഡിൽ വാഹനം കടത്തി വിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു വീഥിയുടെ മുന്നിലുള്ള, തമ്പാനൂർ- വെള്ളയമ്പലം റോഡിൽ പണി നടക്കുന്നതിനാൽ ഇതു വഴി വാഹനങ്ങൾ കടത്തി വിടാറില്ല.
എന്നാൽ ഇന്നലെ ക്രിസ്മസ് ആഘോഷങ്ങൾക്കായി എത്തിയ യുവാക്കൾ ഈ വഴിയിലൂടെ പോകാൻ ശ്രമിച്ചു. പൊലീസ് ഇത് തടഞ്ഞതോടെ ഇവിടെ വാഹനം പാർക്ക് ചെയ്ത് ഇവർ മാനവീയത്തിനുള്ളിലേക്ക് കയറി. തുടർന്ന് പൊലീസെത്തി വാഹനം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ കൂട്ടാക്കിയില്ല. തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു.

Read More:- വിദ്യാർത്ഥി സംഘത്തിന്റെ മർദന​​മേറ്റ് ചികിത്സയിൽ കഴിഞ്ഞ 17കാരൻ മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...