ഇടുക്കി : മറിയക്കുട്ടിക്കെതിരെ വീണ്ടും സിപിഎം. ഇന്നത്തെ യുഡിഎഫിന്റെയും ബിജെപിയുടേയും രാഷ്ട്രീയ അധപതനത്തിന്റെ പ്രതീകമായി മറിയക്കുട്ടി മാറിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് ആരോപിച്ചു.’രാവിലെ ബിജെപി, ഉച്ചകഴിഞ്ഞാൽ കോൺഗ്രസ് എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാർട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അധപ്രദനത്തിന്റെ തെളിവാണ്. അവരെയെന്തിന് ഭയപ്പെടണം. ഡീൻ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെ കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ചോ ഞങ്ങൾ ചിന്തിക്കുന്നത് പോലുമില്ലെന്നും സി.വി. വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.#mariakutty
മറിയക്കുട്ടിക്കെതിരെ പുതിയ വിമർശനവുമായി സിപിഎം
Date:






