തൃശ്ശൂര്‍: ഒല്ലൂര്‍ നിവാസികളുടെ ഉറക്കം കെടുത്തിയ സീരിയല്‍ മോഷ്ടാവിനെ ഒടുവില്‍ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി..ഒല്ലൂര്‍ മേഖലയില്‍ വിവിധയിടങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ല് തകര്‍ത്ത് മോഷണം നടത്തുന്ന പെരുവാങ്കുളങ്ങര സ്വദേശി ഐനിക്കൽ വീട്ടിൽ 24 വയസ്സുള്ള നവീൻ ജോയ് ആണ് അറസ്റ്റിലായത്. ആഴ്ച്ചകളായി ഒല്ലൂർ നിവാസികളുടെ ഉറക്കം കളഞ്ഞ കളളനെയാണ് ഒല്ലൂര്‍ എസ്.എച്ച് ഒ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതി ഇത്തരത്തില്‍ മേഖലയില്‍ പാര്‍ക്ക് ചെയ്ത അഞ്ചോളം വാഹനങ്ങളില്‍ നിന്നാണ് മോഷണം നടത്തിയത്. ഒല്ലൂരിലുള്ള സ്ഥാപനത്തിന്റെ പാർക്കിങ്ങ് ഏരിയയിലും, ഒല്ലൂരിലെ സിനിമാ തിയേറ്ററിനടുത്തും, ലയൺസ് ക്ലബിനടുത്തും, ഒല്ലൂർ പള്ളി ഗൗണ്ടിലും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ത്തായിരുന്നു മോഷണം. ഭൂരിഭാഗം മോഷണവും നടത്തിയത് രാത്രിയിലാണ്. നിരവധി സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും, വാഹനങ്ങൾ പരിശോധിച്ചും ദിവസങ്ങളോളം പ്രതിയെ നിരീക്ഷിച്ചും ആണ് പിടികൂടിയത്. പ്രതി വീണ്ടും ഇത്തരത്തില്‍ മോഷണം നടത്താൻ ഒല്ലൂരിൽ എത്തിയപ്പോള്‍ കൈയോടെ പിടികൂടുകയായിരുന്നു. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ബൈക്ക് മോഷണം, എം.ടി.എം കവർച്ച, ക്ഷേത്ര കവർച്ച തുടങ്ങി നാലോളം കേസുകൾ നിലവിലുണ്ട്. എസ്.ഐ ഫയാസ്,പോൾസൻ, സീനിയർ സി.പി.ഒ ഉല്ലാസ് , സി.പി.ഒ മാരായ അഭീഷ് ആന്റണി, അനീഷ്, അഷർ, ശ്യാം ചെമ്പകം എന്നിരും അനേഷണ സംഘത്തിലുണ്ടായിരുന്നു.
സീരിയല്‍ മോഷ്ടാവിനെ ഒല്ലൂര്‍ പോലീസ് കയ്യോടെ പിടികൂടി
Date:






