spot_imgspot_img

മഹിളകളുടെ സമ്മേളനം മോദി നടത്തിയ നാടകം; ബിനോയ് വിശ്വം

Date:

ആലപ്പുഴ: ഉലകം ചുറ്റും വാലിബനായ മോദി മണിപ്പൂരിൽ പോകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. താൻ എല്ലാം അറിയുണ്ടായിരുന്നുവെന്നും വരാൻ വൈകി പോയെന്നും അവിടത്തെ സ്ത്രീകളോട് പറയണം. സ്ത്രീകൾ നഗ്നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോൾ ഒരു വാക്ക് പറയാൻ സാധിക്കാത്തതിൽ മാപ്പ് പറയണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

മഹിളകളുടെ സമ്മേളനം മോദി നടത്തിയ നാടകമാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. സ്ത്രീകളുടെ മാനംകാക്കാൻ അറിയാത്ത, അവർക്ക് ജീവിതം കൊടുക്കാൻ പരാജയപ്പെട്ട, കക്കൂസുകളിലൊന്നും വെള്ളം എത്തിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വെറുമൊരു നാടകക്കാരനായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്ത് വർഷം മുമ്പാണ് മോദി മാധ്യമപ്രവർത്തകരെ കണ്ടത്. ജനാധിപത്യ വ്യവസ്ഥയിൽ ഒരു പ്രധാനമന്ത്രിക്ക് മാധ്യമപ്രവർത്തകരെ കാണാൻ ഭയം എന്തിനാണ്. മാധ്യമങ്ങളോട് മുഖാമുഖം നിൽക്കാനും സംസാരിക്കാനും ഭയപ്പെടുന്ന പ്രധാനമന്ത്രിക്ക് 56 ഇഞ്ച് നെഞ്ചും നീളമേറിയ നാക്കും എന്തിനാണ്. ഇതെല്ലാം യുക്തിബോധമുള്ള ഇന്ത്യയുടെ ചോദ്യമാണ്. ഈ ചോദ്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ മോദി പറയട്ടെ എന്നും ബിനോയ് വിശ്വം .

മോദിക്ക് കേരളത്തെ അറിയില്ല. അത് പറഞ്ഞു കൊടുക്കാൻ പറ്റിയ ആരും ഇവിടെയില്ല. മോദിയുടെ ഗ്യാരന്‍റി എന്ന പ്രഖ്യാപനം ഹിറ്റ്ലർക്ക് പഠിക്കാൻ ശ്രമിക്കുന്ന ആളാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന് വീണ്ടും തെളിയിക്കുന്നു. മോദിയും അദ്ദേഹത്തിന്‍റെ ആശയങ്ങളും ഹിറ്റ്ലറിന്‍റെ ഫാഷിസത്തിന്‍റെ ഇന്ത്യൻ പ്രതീകം മാത്രമാണ്.

മോദി പറയുന്ന ഹിന്ദുത്വക്ക് യഥാർഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. യഥാർഥ ഹിന്ദുമതവും മോദിയുടെ ഹിന്ദുത്വവാദവും രണ്ടാണ്. ഹിന്ദുത്വവാദം ഇന്ത്യൻ ഫാഷിസ്റ്റുകൾ തങ്ങളുടെ അറുപിന്തിരിപ്പൻ നയത്തെ വെള്ളപൂശാനായി കണ്ടുപിടിച്ച പദമാണെന്നും ബിനോയ് വിശ്വം.#modi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...