spot_imgspot_img

നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ പ്രചരിപ്പിച്ച് യുവാക്കൾ

Date:

ജയ്പൂർ: നായ്ക്കുട്ടിയെ മദ്യം കുടിപ്പിച്ച് വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ രാജസ്ഥാൻ സ്വദേശികൾക്കെതിരെ പൊലീസ് കേസെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വിഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

രാജസ്ഥാനിലെ സവായ് മധോപൂരിലെ യുവാക്കളാണ് തങ്ങളുടെ വളർത്തുനായ്ക്ക് മദ്യം നൽകിയത്. ചുറ്റുംകൂടിയിരുന്ന യുവാക്കൾ പൊട്ടിച്ചിരിച്ച് ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി സവായ് മധോപൂർ പൊലീസ് അറിയിച്ചു.

ചെറിയ അളവിൽ പോലും നായ്ക്കൾക്ക് മദ്യം നൽകുന്നത് അവയുടെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് മൃഗരോഗ വിദഗ്ധർ പറയുന്നത്. കേന്ദ്ര നാഡീവ്യവസ്ഥക്ക് വ​െ​ര തകരാർ വരുത്തും. ചെറിയ അളവിൽ മദ്യം കഴിച്ചാലും നായ്ക്കളിൽ കടുത്ത ഫലം ഉളവാക്കും. അസിഡിറ്റി പെട്ടെന്ന് വർധിച്ച് രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവയ്ക്കും കാരണമായേക്കാം. ഛർദ്ദി, വയറിളക്കം എന്നിവയും വയറുവേദനയും ഉണ്ടാകാനും സാധ്യതയുണ്ട്.#alcohol

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...