spot_imgspot_img

”മുഴുവൻ പ്രതികളെയും തൂക്കിലേറ്റണം”; ബിൽക്കീസ് ബാനുവിറെ ബന്ധു

Date:

അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസിലെ മുഴുവൻ പ്രതികളെയും തൂക്കിലേറ്റണമെന്ന് കേസിലെ ഏക ദൃക്സാക്ഷി. ഗുജറാത്ത് വംശഹത്യയിൽ 14 പേരെ കൂട്ടകൊല ചെയ്യുകയും ഗർഭിണിയടക്കം മൂന്ന് ​പേരെ ​കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ബിൽക്കീസ് ബാനുകേസിലെ ഒരേയൊരു ദൃക്സാക്ഷിയും ബിൽക്കീസ് ബാനുവിറെ ബന്ധുവുമായ യുവാവാണ് 11 പ്രതികളെയും തൂക്കിലേറ്റുകയോ മരണം വരെ ജയിലിലടക്കു​കയോ ​വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഒരിക്കലും അവരെ സ്വതന്ത്രരാക്കരുത്. എന്നാൽ മാത്രമേ അവർ കൊന്നുകളഞ്ഞ മനുഷ്യർക്ക് നീതി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ ഞെട്ടിച്ച 2002ലെ ഗുജറാത്ത് വംശഹത്യക്കിടയിൽ ഏഴ് വയസുകാരനായ എന്റെ കൺമുന്നിലിട്ടാണ് ഉമ്മയെയും മൂത്തസഹോദരിയെയും അവർ കൊന്നുകളഞ്ഞത്. 21 വർഷങ്ങൾക്കി​പ്പുറം ഇപ്പോഴും ആ കാഴ്ചകൾ എന്റെ ഉറക്കം കെടുത്തുന്നുണ്ട്. ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റ് അലറിവിളിക്കാത്തതും പൊട്ടിക്കരയാത്തതുമായ ദിവസങ്ങളില്ല.

എന്റെ പ്രിയപ്പെട്ടവരെ കൊന്നുകളഞ്ഞ പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽ നിന്ന് വിട്ടയച്ചത് വലിയ വേദനയുണ്ടാക്കി. അവരെ വീണ്ടും ജയിലിൽ അടക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വലിയ​ ഒരു ആശ്വാസമാണ് നൽകുന്നത്. ബിൽക്കിസ് ബാനു ബലാത്സംഗക്കേസിലെ പതിനൊന്ന് പ്രതികളെ പിടികൂടുന്നതിൽ ഏഴ് വയസുകാരന്റെ മൊഴി നിർണായകമായിരുന്നു.#bilkis

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...