കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇതരസംസ്ഥാനക്കാരനെ എറണാകുളം സെൻട്രൽ പൊലിസ് പിടികൂടി. പശ്ചിമ ബംഗാൾ ഉത്തര ദിൻജാപൂരിലെ ബസ്താപൂർ സ്വദേശി കാസിഫ് അലി ഫുർകൻ(23) ആണ് അറസ്റ്റിലായത്.
ജനുവരി 28നാണ് സംഭവം. എറണാകുളം ബ്രോഡ് വേയിലുളള കടയിൽ ജോലിചെയ്യുന്ന പ്രതി കടയിൽ കളിപ്പാട്ടം വാങ്ങാനെത്തിയ 14 വയസ്സ് പ്രായമുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പോക്സോ കേസിൽ അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
Date:






