spot_imgspot_img

Highlights

തലസ്ഥാനത്ത് സംഘർഷം; മാത്യൂ കുഴൽനാടന് പരിക്ക്

തിരുവനന്തപുരം: നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കെഎസ്‌യു മാർച്ചിൽ സംഘർഷം. ഡിസിസി ഓഫീസിൽ നിന്ന് പൊലീസ് ആസ്ഥാനത്തേക്കായിരുന്നു മാർച്ച്. വഴിയിൽ കണ്ട നവകേരള സദസിന്റെ ഫ്ലക്സ്...

ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്ന് ആരോപിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. രാ‌ഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.

വണ്ടിപ്പെരിയാർ കേസിലെ പ്രതി മൊഴിമാറ്റാൻ നിർബന്ധിച്ചതായി കുട്ടിയുടെ സഹോദരൻ; പൊലീസിന് ഒരിക്കലും തെളിവ് കിട്ടില്ലെന്ന് പറ‌‌ഞ്ഞു

ഇടുക്കി: ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അ‌ർജുൻ കുട്ടിയുടെ സഹോദരനെ മൊഴിമാറ്റിപ്പറയാൻ നി‌ർബന്ധിച്ചതായി വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തോടായിരുന്നു സഹോദരന്റെ വെളിപ്പെടുത്തൽ.പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നു. പൊലീസ് എത്ര...

പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും

ക്രിമിനൽ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും...

കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് നടക്കും ; ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചവര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കും

തിരുവനന്തപുരം: ഇന്ന് കാലിക്കറ്റ് സർവകലാശാല യോഗം ചേരും. ഗവർണർ നോമിനേറ്റ് ചെയ്ത 18അംഗങ്ങൾ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഒൻപത് പേര്‍ സംഘപരിവാർ അനുകൂലികൾ ആണെന്നാണ് എസ്എഫ്ഐ ഉൾപ്പെടെയുള്ള...

Popular

Subscribe

spot_imgspot_img