spot_imgspot_img

സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: നാസർ ഫൈസി കൂടത്തായി

Date:

കോഴിക്കോട്: സിപിഐഎമ്മിനെതിരെ വിവാദ പരാമപർശവുമായി സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി…
കേരളത്തിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിവാദ പരാമർശം … ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഹിന്ദു – മുസ്ലിമിനെ വിവാഹം കഴിച്ചാൽ മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പുലർത്തണമെന്നും കൂടത്തായി ആവശ്യപ്പെട്ടു.

എസ്എംഎഫ് കോഴിക്കോട് ജില്ലാ സാരഥി സംഗമത്തിലായിരുന്നു വിവാദമായ പരാമർശം ഉന്നയിച്ചത് … കോഴിക്കോട് കൊയിലാണ്ടിയിലാണ് പരിപാടി നടന്നത്. പരിപാടിയിൽ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് പങ്കെടുക്കുന്നത്. ഇവരെ അഭിസംബോധന ചെയ്യുമ്പോഴാണ് നാസർഫൈസിയുടെ പരാമർശം. ഈ പരിപാടിയിൽ എസ്എഫ്ഐക്കും ഡിവൈഎഫ്ഐയ്ക്കുമെതിരെ ​ഗുരുതര ആരോപണമാണ് നാസർഫൈസി ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...