ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം. ഡിയര്‍നസ് അലവന്‍സ്, ഡിയര്‍നസ് റിലീഫ് എന്നിവയില്‍ 4 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്ഷന് ഉപയോക്താക്കളുടെയും ക്ഷാമബത്ത 42 ശതമാനത്തില്‍ നിന്നും 46 ശതമാനമായി ഉയര്‍ന്നു. ഇതോടെ നവംബര്‍ മാസം മുതല്‍ മുകാല പ്രാബല്യത്തില്‍ ശമ്പളം വര്‍ധനവുണ്ടാകും. ജൂലൈ മാസം മുതലുള്ള ശമ്പള വര്‍ധനവ് നവംബറില്‍ ലഭിക്കുന്നതാണ്. നേരത്തെ ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കേന്ദ്രം തങ്ങളുടെ ജീവനക്കാരുടെയും പെന്ഷന് ഉപയോക്താക്കളുടെയും ഡിഎ ഉയര്‍ത്തി നല്‍കിയത്. ഉത്സവ സീസണുകള്‍ക്ക് മുന്നോടിയായിട്ടുള്ള കേന്ദ്രത്തിന്റെ പ്രഖ്യാപനം ലക്ഷങ്ങളോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസത്തിന്റെ വാര്‍ത്തയാണ് നല്‍കുന്നത്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു; നീക്കത്തിന് മന്ത്രിസഭാ അംഗീകാരം
Date:






