spot_imgspot_img

പ്രവാസികൾ കാത്തിരുന്ന തീരുമാനം,​ വരുന്നത് വൻമാറ്റം,​ വരുമാനത്തിൽ ഉണ്ടാകുന്നത് ലക്ഷങ്ങളുടെ ലാഭം,​ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും നേട്ടം

Date:

ദുബായ് : ദുബായിൽ പ്രവാസികൾ ഏറെ നാളായി നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരമാകുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ പ്രഖ്യാപിച്ച അഫോർഡബിൾ ഹൗസിംഗ് എന്ന പദ്ധതിയാണ് ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് നേട്ടമാകുന്നത്.

ദുബായിൽ ജോലി ലഭിക്കുന്നവർക്ക് മുന്നിലുള്ള വെല്ലുവിളിയായിരുന്നു ചെറിയ വാടകയിൽ താമസിക്കാനായി ഒരു സ്ഥലം. ദുബായിലെ വാടക അധികം പേർക്കും താങ്ങാനാവുന്നതല്ല.

അഫോർഡബിൾ ഹൗസിംഗ് നയമനുസരിച്ച് വ്യത്യസ്ത വരുമാനമുള്ള വ്യക്തികൾക്ക് അനുയോജ്യമായ താമസസ്ഥലമായിരിക്കും ഒരുങ്ങുക. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്തിനടുത്ത് പുതിയ താമസസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അവയുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മതിയായ സേവനങ്ങൾ ഉറപ്പാക്കുന്നകിനും നയം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബായ് മുനിസിപ്പാലിറ്റി,​ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി,​ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

ദുബായിൽ കുടുംബമായി താമസിക്കുന്നവരിൽ ഭൂരിഭാഗവും ദുബായിൽ ജോലിയും ഷാർജ,​ അജ്‌മാൻ തുടങ്ങിയ എമിറേറ്റുകളിൽ താമസിക്കാറുമാണ് പതിവ്. ഈ എമിറേറ്റുകളിൽ വാടക കുറവാണെന്നതാണ് മിക്കവരെയും ഈ രീതി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. . ബാച്ചിലറായി താമസിക്കുന്നവർ യാത്രാ സൗകര്യം കണക്കിലെടുത്താണ് ദുബായിലെ ബാച്ചിലർ റൂമുകൾ തിരഞ്ഞെടുക്കുന്നത്. സാമ്പത്തിക ലാഭം മുൻനിറുത്തിയാണ് മിക്കവാറും പേരും ദുബായിൽ ജോലിയും മറ്റ് എമിറേറ്റുകളിൽ താമസവും തിരഞ്ഞെടുക്കുന്നത് . ഇതിന് മാറ്റം വരുത്താൻ അഫോർഡബിൾ ഹൗസിംഗ് നയത്തിന് കഴിയുമെന്നാണ് പ്രതീക്ഷ,​ ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിലും ഈ നയം പുതിയ ഉണർവ് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...