spot_imgspot_img

സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും പുകച്ചിലും

Date:

വെഞ്ഞാറമ്മൂട് സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് അവധി നൽകി. സംഭവത്തിൽ ആരോ​ഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തി. ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് രണ്ട് ദിവസം അസ്വസ്തത അനുഭവപ്പെട്ടത്. രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് കുട്ടികളെ മറ്റൊരു ഹാളിലേക്ക് മാറ്റുകയായിരുന്നു. പിന്നീടും അസ്വസ്തത വന്നതോടെ ആരോ​ഗ്യ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വാമനപുരം പിഎച്ച്സിയിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനനടത്തി. തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകി. എല്ലാക്ലാസ് മുറികളും അണുവിമുക്തമാക്കി. അതേ സമയം വെള്ളിയാഴ്ച ആരോ​ഗ്യപ്രവർത്തകരെ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. ഒരാഴ്ച മുൻപ് സ്കൂളിൽ നടന്ന ചോക്ക് നിർമ്മാണ പരിശീലനത്തിന്റെ ഭാ​ഗമായി ഉണ്ടായ പൊടി പടലമാകാം പ്രശ്നത്തിന് കാരണമെന്നും ആരോ​ഗ്യവകുപ്പ് പറഞ്ഞു. ആരോ​ഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ സ്കൂൾ ഇന്ന് തുറന്ന് പ്രവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...