spot_imgspot_img

ഇസ്രായേലുമായി കരയുദ്ധത്തിന് തയ്യാറെന്ന് ഹമാസ്

Date:

​ഗാസയിലെ ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന ഭീഷണി തള്ളി ഹമാസ്.. കരയുദ്ധം ഉണ്ടാകാനിടയുള്ള സാഹചര്യം മുന്നിൽ കണ്ട്
ജനങ്ങൾ വടക്കൻ​ഗാസ വിട്ടുപോകണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. .. എന്നാൽ ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി.
കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ​ഗാസയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി.

​ഗാസയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്ന് ഫലസ്തീൻ പറഞ്ഞു. ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി… എന്നാൽ കൂട്ടമായ ഈ ഒഴിപ്പിക്കൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...