ന്യൂയോര്‍ക്ക്: ഇസ്രായേൽ ഗാസയിൽ നടത്തുന്ന ആക്രമത്തിൽ രൂക്ഷവിമർശനവുമായി അമേരിക്കന്‍ പ്രസിഡൻറ് ജോ ബൈഡന്‍ … ആദ്യമായാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഇസ്രായേലിനെ വിമർശിക്കുന്നത്…ഗാസയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും ജോ ബൈഡന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ബൈഡൻ ഇസ്രയേലിനെ വിമർശിക്കുന്നത്. ഇസ്രയേലിലെ ബെഞ്ചമിന്‍ നെതന്യാഹു സർക്കാറിന്‍റെ നിലപാടുകൾ മാറണമെന്നും വാഷിംഗ്ടണിൽ ഡെമോക്രാറ്റിക് പാർട്ടി അനുകൂലികളുടെ യോഗത്തിൽ ബൈഡൻ പറഞ്ഞു. നെതന്യാഹു സർക്കാരാണ് ഇസ്രയേൽ-പലസ്തീൻ പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നത്. ദ്വിരാജ്യ ഫോർമുലക്ക് വേണ്ടി നെതന്യാഹു ശ്രമിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി.
ഇസ്രായേൽ നടത്തുന്നത് വകതിരിവില്ലാത്ത ബോംബാക്രമണം ജോ ബൈഡൻ
Date:






