spot_imgspot_img

പ്രതിപക്ഷം നിരാശ കാണിക്കരുതെന്ന് പ്രധാനമന്ത്രി

Date:

ഡല്‍ഹി: സദ്ഭരണം ഉള്ളിടത്ത് ഭരണവിരുദ്ധ വികാരം അപ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവര്‍ക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഫലങ്ങള്‍ ആവേശകരമാണെണും അദ്ദേഹം പറഞ്ഞു…പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മോദി. പാര്‍മെന്റില്‍ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.. നിഷേധാത്മക നിലപാടുകളെ ജനം തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലെ തോല്‍വിയിലെ നിരാശ പ്രതിപക്ഷം പാര്‍ലമെന്റില്‍ കാണിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.പ്രതിപക്ഷം വെറുപ്പിന്റെയും നിഷേധാത്മകതയുടെയും രൂപമായി മാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ജനാധിപത്യത്തിന് പ്രതിപക്ഷം ഒരുപോലെ പ്രധാനമാണ്, അതിന് തക്കതായ രീതിയില്‍ പ്രവര്‍ത്തിക്കണം.ക്രിയാത്മകമായ ചര്‍ച്ച സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഞാന്‍ രാഷ്ട്രീയമായിത്തന്നെ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ രാജ്യത്തിന് പോസിറ്റീവായ സന്ദേശം നല്‍കിയാല്‍ അത് നിങ്ങള്‍ക്കും പ്രയോജനകരമാണ്. മോദി പറഞ്ഞു.വികസനത്തിന്റെ വഴിയില്‍ തടസ്സം ഉണ്ടാകാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്നും പ്രതിപക്ഷം പാഠം ഉള്‍ക്കൊള്ളണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...