spot_imgspot_img

ബന്ദികളുടെ മോചനത്തിന് പുതിയ കരാർ; മൊസാദ് തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും സി.ഐ.എ ഡയറക്ടറുമായും കൂടിക്കാഴ്ച നടത്തും

Date:

ടെൽ അവീവ്: ബന്ദികളുടെ മോചനത്തിന് പുതിയ കരാറുണ്ടാക്കാൻ ഇസ്രായേൽ ചാരസംഘടനായ മൊസാദിന്‍റെ തലവൻ ഖത്തർ പ്രധാനമന്ത്രിയുമായും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്റുമായും കൂടിക്കാഴ്ച നടത്തും.

പോളണ്ട് തലസ്ഥാനമായ വാർസയിൽ വെച്ചായിരിക്കും മൊസാദ് തലവൻ ഡേവിഡ് ബാർനിയ ഇരുവരുമായും കൂടിക്കാഴ്ച നടത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ഹമാസ് ബന്ദികളാക്കിയവരിൽ മൂന്നുപേരെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയത് ഇസ്രായേലിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സൈനിക നീക്കത്തിലൂടെ ബന്ദി മോചനം അസാധ്യമാണെന്ന തിരിച്ചറിവാണ് ഇസ്രായേലിനെ വീണ്ടും ചർച്ചയിലേക്ക് നയിച്ചത്.

എന്നാൽ, ഇനിയൊരു ബന്ദി മോചന കരാർ ആദ്യത്തേക്കാൾ സങ്കീർണവും ശ്രമകരവുമായിരിക്കുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ട ബന്ദി മോചന കരാറിൽ ഖത്തറായിരുന്ന പ്രധാന ഇടനിലക്കാർ. അന്ന് ഹമാസിന്‍റെ കൈയിലുള്ള 105 ബന്ദികളെയാണ് മോചിപ്പിച്ചത്. 81 ഇസ്രായേലികളും 23 തായ്‍ലൻഡ് സ്വദേശികളെയും ഒരു ഫിലിപ്പൈൻ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. പകരം ഇസ്രായേലിന്‍റെ ജയിലുകളിൽ കഴിഞ്ഞിരുന്ന 240 ഫലസ്തീനികളെയും വിട്ടയച്ചു.

സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഇതിൽ ഭൂരിഭാഗവും. 129 പേർ ഇനിയും ഹമാസിന്‍റെ കൈയിൽ ബന്ദികളായുണ്ടെന്നാണ് വിവരം. ഇതിനിടെ ഹമാസുമായുള്ള കരയുദ്ധത്തിൽ അഞ്ചു ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ച സൈനികരുടെ എണ്ണം 127 ആയി. തെക്കൻ ഗസ്സയിൽ ഹമാസുമായുള്ള പോരാട്ടത്തിനിടെയാണ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് അറിയിച്ചു.

Read more- രണ്ടാം ഭാരത് ജോഡോ യാത്രയ്ക്ക് തയ്യാറെടുത്ത് രാഹുൽ ​ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...