spot_imgspot_img

മുല്ലപ്പെരിയാര്‍ അണ​​​​ക്കെട്ട് നാളെ തുറക്കും

Date:

ഇടുക്കി: വൃഷ്ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട്​ ചൊവ്വാഴ്ച തുറക്കുമെന്ന്​ തമിഴ്​നാട്​ സർക്കാർ അറിയിച്ചു. തിങ്കളാഴ്ച 137.50 അടിയായിരുന്നു ജലനിരപ്പ്​. 142 അടിയാണ്​ അണക്കെട്ടിന്‍റെ സംഭരണശേഷി. വൃഷ്ടിപ്രദേശത്ത്​ മഴ ശക്​തമായതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക്​ ശക്​തമാണ്​.

ചൊവ്വാഴ്​ച രാവിലെ 10 മണി മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്നാണ്​ തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തെ അറിയിച്ചിരിക്കുന്നത്​.

അതിനാല്‍ പെരിയാറിന്‍റെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണ്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

Read more- ഗ​വ​ർ​ണ​റു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ മ​രി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...