spot_imgspot_img

പരാതി ഞങ്ങൾ അന്വേഷിക്കുന്നുണ്ട് കേട്ടോ…..

Date:

പരാതികളും കേസുകളും സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനെ ഫോണിൽ വിളിച്ചറിയിക്കുന്ന പോലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് വൻ വിജയം.പരാതിക്കാരനെ വിളിച്ചറിയിച്ചാൽ മാത്രം പോരാ കോൾ റെക്കോർഡ് ചെയ്ത് മേൽ ഉദ്യോഗസ്ഥന് അയക്കുകയും വേണം . സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജുവാണ് പരാതി പരിഹാര പദ്ധതി അഥവാ കംപ്ലൈന്റ് കോൺടാക്ട് പ്രോ​ഗ്രം എന്ന പരിപാടിക്ക് തുടക്കം കുറിച്ചത്. പരിപാടി പരാതിക്കാർക്ക് ഏറെ ഗുണകരമാണെന്നാണ് നിലവിലെ വിലയിരുത്തൽ. സാധാരണഗതിയിൽ ഒരാൾ പരാതി കൊടുത്താൽ എന്താണ് നടപടി എന്നോ മറ്റ് വിവരങ്ങൾ അറിയാനോ യാതൊരു മാർഗവുമില്ല.. മാത്രമല്ല പോലീസിന്റെ പെരുമാറ്റത്തെ കുറിച്ചും പരക്കെ ആക്ഷേപമുയരുന്നുണ്ട്.. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. കേസിനെ സംബന്ധിക്കുന്ന വിവരങ്ങൾ വെബ് സൈറ്റിൽ നിന്നും ലഭിക്കുമെങ്കിലും അന്വേഷണത്തെ കുറിച്ചോ പുരോ​ഗതിയെ കുറിച്ചോ ഒന്നും അറിയുക എളുപ്പമല്ല… പോലീസ് സ്റ്റേഷനിൽ നേരിട്ട് വിളിച്ച് വിവരങ്ങൾ അന്വേഷിക്കാൻ പലർക്കും പേടിയാണ്. അതുകൊണ്ട് തന്നെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ആശ്രയിക്കുകയാണ് പതിവ്… ഇനി അന്വേഷണം അല്പം വൈകിയാൽ പൊലീസിന് പഴി കേൾക്കുന്നതും സ്വാഭാവികമാണ്..ഇതിനൊരു പരിഹാരമാണ് ഈ പുതിയ പദ്ധതി… ഒരു മാസമായി നഗരത്തിൽ നടക്കുന്ന ഈ പദ്ധതി വിജയം കണ്ടതിനാൽ സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കാൻ ഒരുങ്ങുകയാണ് പോലീസ്….

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...