തൃശൂർ: പെരിഞ്ഞനം കൊറ്റംകുളത്ത് കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ബസ് ജീവനക്കാരെ മർദ്ദിച്ചതായി പരാതി. എറണാകുളം – ഗുരുവായൂർ റൂട്ടിലോടുന്ന കൃഷ്ണ ബസിലെ ഡ്രൈവർ ചാവക്കാട് സ്വദേശി കുണ്ടു വീട്ടിൽ ഗിരീഷ് , കണ്ടക്ടർ മതിലകം സ്വദേശി കൊട്ടാരത്ത് വീട്ടിൽ ലെമി, എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മതിലകത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിനെ ബസ് ഓവർ ടേക്ക് ചെയ്തപ്പോൾ കാറിൽ തട്ടി എന്നാരോപിച്ച് യുവാക്കൾ ബസ് തടഞ്ഞു നിർത്തുകയായിരുന്നു. ബസ് ജീവനക്കാരെ മർദ്ദിക്കുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്തെന്ന് ലെമിപറഞ്ഞു. ആക്രമണത്തിൽ ഡ്രൈവർ ഗിരീഷിന് കൈക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളം – ഗുരുവായൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്ക് നടത്തി.
കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിർത്തി ജീവനക്കാരെ മർദ്ദിച്ചു
Date:






