പത്തനംതിട്ട : ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലെെംഗികാതിക്രമം. സംഭവത്തില്‍ മലപ്പുറം കൊളത്തൂര്‍ സ്വദേശിയായ 60കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ചെെല്‍ഡ് ലെെനില്‍ ലഭിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്ന് ഒരു വാഹനത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയത്. വഴിയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുകയും ചെയ്തു.
ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന 60കാരൻ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരയുകയും പിതാവ് തിരികെ എത്തിയപ്പോള്‍ വിവരം അറിയിക്കുകയും ചെയ്തു
ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന 60കാരൻ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരയുകയും പിതാവ് തിരികെ എത്തിയപ്പോള്‍ വിവരം അറിയിക്കുകയും ചെയ്തു. ശബരിമല യാത്ര കഴിഞ്ഞെത്തിയ ഉടനെ പെണ്‍കുട്ടിയുടെ കുടുംബം ചെെല്‍ഡ് ലെെനില്‍ പരാതി നല്‍കുകയായിരുന്നു.






