spot_imgspot_img

​ഗാസയ്ക്ക് 100 മില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് അമേരിക്ക

Date:

​​ഗാസയ്ക്കും വെസ്റ്റ് ബാങഅകിലും 100 മില്ല്യൺ ഡോളർ സഹായം നല്ഡകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിലെ ടെല്‍ അവീവിലെ തന്റെ ഹ്രസ്വ സന്ദര്‍ശനത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സഹായ പ്രഖ്യാപനം. ​ഗാസയിലെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. ജനങ്ങൾക്ക് ഇപ്പോൾ ആവശ്യം ഭക്ഷണവും, വെള്ളവും പാർപ്പിടവും മരുന്നുമാണ്.. അതുകൊണ്ട് തന്നെ അവർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.. ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രായേല്‍ കാബിനറ്റിനോട് താന്‍ അഭ്യര്‍ത്ഥിച്ചതായും ബൈഡന്‍ പറഞ്ഞു.
‘ഈ പണം ഒരു ദശലക്ഷത്തിലധികം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘര്‍ഷബാധിതരുമായ പലസ്തീനികള്‍ക്ക് സഹായകമാകും. കൂടാതെ ഹമാസോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളിലേക്കോ പോകാതെ ഈ സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നതിന് ഞങ്ങള്‍ക്ക് സംവിധാനങ്ങളുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
ഹമാസുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്ന യുഎസ് നിലപാട് ബൈഡന്‍ ആവര്‍ത്തിച്ചു. ”നിങ്ങള്‍ ഒരു ജൂത രാഷ്ട്രമാണ്, എന്നാല്‍ നിങ്ങള്‍ ഒരു ജനാധിപത്യ രാജ്യം കൂടിയാണ്,” ഇസ്രായേല്‍ നേതാക്കളെ കണ്ടതിന് ശേഷം ബൈഡന്‍ പറഞ്ഞു. ‘അമേരിക്കയെപ്പോലെ, നിങ്ങളും തീവ്രവാദികളുടെ നിയമങ്ങള്‍ക്കനുസരിച്ചല്ല ജീവിക്കുന്നത്. നിങ്ങള്‍ നിയമവാഴ്ചയിലാണ് ജീവിക്കുന്നത്… നിങ്ങളെ നിങ്ങളാക്കുന്നതിനെ നിങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല.’, അദ്ദേഹം വ്യക്തമാക്കി.
പലസ്തീനിലെ ബഹുഭൂരിപക്ഷവും ഹമാസുമായി ബന്ധമുള്ളവരല്ലെന്ന് ബൈഡന്‍ ഊന്നിപ്പറഞ്ഞു. ഹമാസിന് ഗുണം ലഭിക്കാതെ ഗാസയിലെ സാധാരണക്കാര്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കാനുള്ള പദ്ധതി വികസിപ്പിക്കാന്‍ യുഎസും ഇസ്രായേലും സമ്മതിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമുള്ള മാനുഷിക സഹായത്തെക്കുറിച്ചുള്ള ബൈഡന്റെ പ്രഖ്യാപനം. നെതന്യാഹുവുമായി ചൊവ്വാഴ്ച പുലര്‍ച്ചെ വരെ നീണ്ട 9 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബ്ലിങ്കന്‍ ഇക്കാര്യം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...