spot_imgspot_img

“സമരത്തിന്റെ നൂറ്റാണ്ട് “; വി.എസിന് ഇന്ന് നൂറാം പിറന്നാള്‍

Date:

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം ജന്മദിനം. നാലുവര്‍ഷമായി വീട്ടില്‍ വിശ്രമത്തിലായതിനാല്‍ ഇത്തവണ പ്രത്യേകം ആഘോഷങ്ങളില്ല. തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ അരുണ്‍കുമാറിന്റെ വീട്ടിലാണ് വി.എസ് വിശ്രമ ജീവിതം നയിക്കുന്നത്. ജന്മദിനത്തില്‍ പതിവുപോലെ പായസം വയ്ക്കും. കേക്ക് മുറിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വി.എസിന്റെ മുന്‍ പ്രസ് സെക്രട്ടറിയുമായ കെ.വി സുധാകരന്‍ രചിച്ച പുസ്തകം ‘ഒരുസമര നൂറ്റാണ്ട് ‘ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും.ഇന്ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ മന്ത്രിമാരും സി.പി.എം നേതാക്കളും പങ്കെടുക്കും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കത്തിലെ മുന്നണിപ്പോരാളിയായിരുന്നു വി.എസ്. നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. എട്ടുപതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനം സംഭവ ബഹുലമായ നിമിഷങ്ങളില്‍ കൂടിയായിരുന്നു കടന്നുപോയത്. 1964ല്‍ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോയി സി.പി.എം രൂപീകരിച്ച 32പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ വി.എസാണ്. മറ്റൊരാള്‍ തമിഴ്‌നാട്ടിലെ ശങ്കരയ്യയാണ്. അനുഭവങ്ങളുടെ കരുത്തില്‍ വി.എസ് നൂറാം ജന്മദിനത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന അടയാളം കൂടി സൃഷ്ടിക്കപ്പെടുകയാണ്. ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20ന് ആയിരുന്നു ജനനം. 2019ഒക്ടോബര്‍ 24ന് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലേക്കും പൂര്‍ണവിശ്രമത്തിലേക്കും മാറി. കൈയുടെ ചലനശേഷിയെ ബാധിച്ചെങ്കിലും പിന്നീട് ഭേദമായി. വാര്‍ധക്യത്തിന്റെ അവശതകളിലും പത്രങ്ങള്‍ വായിച്ചുകേട്ടും ചാനലുകള്‍ കണ്ടും വാര്‍ത്തകളെല്ലാം അദ്ദേഹം അറിയുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് വി.എസ് നൂറാം ജന്മദിനത്തിലേക്ക് കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇടുക്കിയിലെ ഭൂമി കൈയേറ്റക്കാര്‍ക്കെതിരേ വി.എസ് സര്‍ക്കാര്‍ തുടക്കമിട്ട നടപടികള്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദൗത്യം സംബന്ധിച്ച തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും ഇപ്പോഴും ബാക്കിയാണ്. അന്ന് ആ ദൗത്യം അട്ടിമറിച്ചത് സി.പി.ഐ നേതൃത്വവും സി.പി.എമ്മിലെ ഔദ്യോഗിക പക്ഷവും ഒത്തുചേര്‍ന്നാണെന്ന് ദൗത്യ സംഘത്തലവനായിരുന്ന കെ.സുരേഷ് കുമാര്‍ തന്നെ വെളിപ്പെടുത്തി. സി.പി.ഐയില്‍ നിന്നാണ് വി.എസിന് ഏറ്റവും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. ജൂലൈ നാല് വരെ...

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷകജ്വരം; കുട്ടിയുടെ നില ഗുരുതരം

കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ...

മാസപ്പടി കേസ്:മാത്യു കുഴൽനാടന്റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം വേണമെന്ന...

കേരളത്തിൽ ജൂലൈ 4 വരെ ഇടിമിന്നലോടെ മഴ

കേരളത്തിൽ ജൂലൈ നാല് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...